മ​ല​പ്പു​റം: കാ​ളി​കാ​വി​ൽ ഒ​രാ​ളെ കൊ​ന്ന ക​ടു​വ​യെ പി​ടി​കൂ​ടാ​നു​ള്ള ദൗ​ത്യം തു​ട​രു​ന്നു. പ്ര​ദേ​ശ​ത്ത് 50 കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യും തു​ട​രു​ക​യാ​ണ്. ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ര​ണ്ടു​കൂ​ടു​ക​ളും വ​ച്ചി​ട്ടു​ണ്ട്.

ആ​ക്ര​മ​ണ​മു​ണ്ടാ​യ പ്ര​ദേ​ശ​ത്തും ക​ടു​വ വെ​ള്ളം കു​ടി​ക്കാ​ൻ വ​രാ​ൻ സാ​ധ്യ​ത​യു​ള്ള മ​റ്റൊ​രു പ്ര​ദേ​ശ​ത്തു​മാ​ണ് കൂ​ട് സ്ഥാ​പി​ച്ച​ത്. 20 പേ​ര​ട​ങ്ങു​ന്ന മൂ​ന്ന് സം​ഘ​മാ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. തെ​ര​ച്ചി​ൽ ന​ട​ത്താ​നാ​യി ര​ണ്ട് കു​ങ്കി​യാ​ന​ക​ളെ​യും സ്ഥ​ല​ത്ത് എ​ത്തി​ച്ചു.

അ​തേ​സ​മ​യം കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ളി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.