കൊ​ച്ചി: സം​സ്ഥാ​ന​ത്തു​ട​നീ​ളം എ​ല്‍​പി​ജി വി​ത​ര​ണം ത​ട​സ​മി​ല്ലാ​തെ തു​ട​രു​മെ​ന്ന് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ (ഐ​ഒ​സി) അ​റി​യി​ച്ചു.

എ​റ​ണാ​കു​ളം ഉ​ദ​യം​പേ​രൂ​രി​ലെ ഐ​ഒ​സി ബോ​ട്ടി​ലിം​ഗ് പ്ലാ​ന്‍റി​ല്‍ ഒ​രു​വി​ഭാ​ഗം ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​ര​ത്തെ​ത്തു​ട​ര്‍​ന്ന് ഗ്യാ​സ് സി​ലി​ണ്ട​ര്‍ നീ​ക്കം ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ള്‍​പ്പെ​ടെ​യു​ള​ള​വ​രു​മാ​യി അ​ധി​കൃ​ത​ര്‍ ച​ര്‍​ച്ച ന​ട​ത്തി.

ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ത​ട​സ​മി​ല്ലാ​തെ എ​ല്‍​പി​ജി വി​ത​ര​ണം ന​ട​ത്തു​ന്ന​തി​ന് ബ​ദ​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഐ​ഒ​സി അ​റി​യി​ച്ചു.