കൊ​ച്ചി: ഇ​ഡി കേ​സൊ​തു​ക്കാ​ന്‍ വ്യ​വ​സാ​യി​ല്‍​നി​ന്ന് പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഒ​ന്നാം പ്ര​തി. ഇ​ഡി അ​സി. ഡ​യ​റ​ക്ട​ര്‍ ശേ​ഖ​ര്‍ കു​മാ​റി​നെ വി​ജി​ല​ന്‍​സ് കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്തു.

കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഒ​ന്നാം പ്ര​തി​യെ​ന്ന് വി​ജി​ല​ൻ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ശേ​ഖ​ര്‍ കു​മാ​റു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യ വി​ല്‍​സ​ണ്‍ മൊ​ഴി ന​ല്‍​കി​യ​ത്. വ്യ​വ​സാ​യി​ക്കെ​തി​രേ കേ​സെ​ടു​ത്ത വി​വ​രം വി​ല്‍​സ​നെ അ​റി​യി​ച്ച​തും ശേ​ഖ​ര്‍ കു​മാ​റാ​ണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശേ​ഖ​ർ കു​മാ​റും ര​ണ്ടാം പ്ര​തി വി​ൽ​സ​നും വ്യാ​പ​ക പ​ണം ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നും ഇ​രു​വ​രും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നു​മാ​ണ് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ൽ. കൊ​ല്ലം സ്വ​ദേ​ശി​യാ​യ ക​ശു​വ​ണ്ടി വ്യ​വ​സാ​യി ഇ​ഡി കേസിൽപ്പെട്ടതോടെ ത​മ്മ​നം സ്വ​ദേ​ശി​യാ​യ വി​ൽ​സ​ൺ ഇയാളെ സമീപിക്കുകയായിരുന്നു.

രണ്ട് കോ​ടി ന​ൽ​കി​യാ​ൽ ഇ​ഡി കേ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി ത​രാ​മെ​ന്നാ​യി​രു​ന്നു വാ​ദ്ഗാ​നം. 50 ല​ക്ഷം രൂ​പ നാ​ല് ത​വ​ണ​യാ​യി കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള ക​മ്പ​നി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഇ​ട​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം.

രണ്ട് ല​ക്ഷം രൂ​പ പ​ണ​മാ​യി ന​ൽ​ക​ണ​മെ​ന്നും പ​റ​ഞ്ഞു. വ്യാ​പാ​രി ഇ​ക്കാ​ര്യം വി​ജി​ല​ൻ​സി​നെ അ​റി​യി​ച്ചു. പ​ന​മ്പി​ള്ളി ന​ഗ​റി​ൽ പ​ണം കൈ​മാ​റു​മ്പോ​ൾ വി​ജി​ല​ൻ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടുകയായിരുന്നു. ഇ​ത്ത​ര​ത്തി​ല്‍പ​ല കേ​സു​ക​ളി​ലും ഇവർ പ്ര​തി​ക​ളെ സ​മീ​പി​ച്ച് പ​ണം വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്ത​ല്‍.