ഡൽഹിക്കെതിരെ അനായാസ ജയം; ഗുജറാത്ത് പ്ലേ ഓഫിൽ
Sunday, May 18, 2025 11:20 PM IST
ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് അനായാസ ജയം. ഇന്ന് നടന്ന മത്സരത്തിൽ പത്ത് വിക്കറ്റിനാണ് ഗുജറാത്ത് വിജയിച്ചത്. ഇതോടെ ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫിലെത്തി.
ഡൽഹി ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം ഓരോവർ ബാക്കിനിൽക്കെ ഗുജറാത്ത് മറികടന്നു. സെഞ്ചുറി നേടിയ സായ് സുദർശന്റെയും അർധ സെഞ്ചുറി നേടിയ നായകൻ ശുഭ്മാൻ ഗില്ലിന്റെയും ഗംഭീര ബാറ്റിംഗിന്റെ മികവിലാണ് ഗുജറാത്ത് അനായാസ ജയം സ്വന്തമാക്കിയത്.
സായ് സുദർശൻ 108 റൺസാണ് എടുത്തത്. 61 പന്തിൽ 12 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു സുദർശന്റെ ഇന്നിംഗ്സ്. 93 റൺസാണ് ശുഭ്മാൻ ഗിൽ എടുത്തത്. 53 പന്തിലാണ് ഗിൽ 93 റൺസെടുത്തത്.