ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റിൽ
Tuesday, May 20, 2025 4:17 PM IST
ആലപ്പുഴ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ചെങ്ങന്നൂർ കൊല്ലകടവ് സ്വദേശിയായ സൂപ്പി എസ് (37 വയസ്) എന്നയാളാണ് അറസ്റ്റിലായത്
ചെങ്ങന്നൂർ എക്സൈസും സർക്കിളും എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും റെയിൽവേ സംരക്ഷണ സേനയുമൊത്ത് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്. ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. സജീവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ജോഷി ജോൺ, കെ.അനി, പ്രിവന്റീവ് ഓഫീസർമാരായ ജി. സന്തോഷ് കുമാർ, ബി. സുനിൽ കുമാർ, ബാബു ഡാനിയേൽ, അബ്ദുൾ റഫീഖ്, എസ്.കെ. അശ്വിൻ, അരുൺ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. സിജു , ആർ. രാജേഷ് , ജി. പ്രവീൺ, ശ്രീക്കുട്ടൻ, ശ്രീജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ ആശ എന്നിവരാണ് ഉണ്ടായിരുന്നത്.