പത്തനംതിട്ടയിൽ സ്വകാര്യ ബസിൽ അതിക്രമിച്ച് കയറി യുവാവ്; ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിച്ചു
Tuesday, May 20, 2025 7:02 PM IST
പത്തനംതിട്ട: കണ്ണങ്കരയിൽ സ്വകാര്യ ബസിൽ അതിക്രമിച്ചു കയറിയ യുവാവ് ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിച്ചു. അൽ അമീൻ ബസിലെ ഡ്രൈവർ രാജേഷിനെയാണ് ആക്രമിച്ചത്.
ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. ഹെൽമറ്റ് കൊണ്ട് ആക്രമിച്ചതിന് പുറമെ കത്തി കൊണ്ട് കുത്താനും ഇയാൾ ശ്രമിച്ചു.
ബസിൽ നിറയെ യാത്രക്കാരുള്ള സമയത്തായിരുന്നു യുവാവ് ബസിനകത്തേക്ക് മുൻവാതിൽ വഴി കടന്നു വന്നത്. പിടിവലിയിൽ പ്രതി കൊടുമൺ സ്വദേശി മിഥുനും പരിക്കേറ്റു. മിഥുന്റെ സുഹൃത്തിനെ ഡ്രൈവർ ജോലിയിൽനിന്ന് ഒഴിവാക്കിയതിലുള്ള വിരോധത്തിൽ ആയിരുന്നു ആക്രമണം എന്ന് പോലീസ് പറഞ്ഞു.