അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ല​ക്നോ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സി​ന് 33 റ​ൺ​സി​ന്‍റെ മി​ന്നും ജ​യം. സ്കോ​ർ: ല​ക്നോ 235/2 ഗു​ജ​റാ​ത്ത് 205/9.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​ക്നോ നി​ശ്ചി​ത 20 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 235 റ​ൺ​സ് നേ​ടി​യ​പ്പോ​ൾ ഗു​ജ​റാ​ത്ത് മ​റു​പ​ടി 205 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. 57 റ​ൺ​സ് നേ​ടി​യ ഷാ​റൂ​ഖ് ഖാ​നാ​ണ് ഗു​ജ​റാ​ത്തി​ന്‍റെ ടോ​പ് സ്കോ​റ​ര്‍.

ശു​ഭ്മാ​ൻ ഗി​ൽ (35) ജോ​സ് ബ​ട്ട്ല​ർ (33) റൂ​ഥ​ർ ഫോ​ർ​ഡ് (38) റ​ൺ​സും നേ​ടി​യെ​ങ്കി​ലും തു​ട​ർ​ച്ച​യാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റ് വീ​ണ​ത് ഗു​ജ​റാ​ത്തി​ന് തി​രി​ച്ച​ടി​യാ​യി. ല​ക്നോ​വി​നാ​യി വി​ൽ ഒ​റൂ​ർ​ക്ക് മൂ​ന്നും ആ​വ​ശ് ഖാ​ൻ ര​ണ്ടും വി​ക്ക​റ്റ് നേ​ടി.

നേ​ര​ത്തെ 117 റ​ൺ​സ് നേ​ടി​യ മി​ച്ച​ല്‍ മാ​ര്‍​ഷി​ന്‍റെ ത​ക​ര്‍​പ്പ​ൻ സെ​ഞ്ചു​റി​യാ​ണ് ല​ക്നോ​വി​ന് മി​ക​ച്ച സ്കോ​ര്‍ സ​മ്മാ​നി​ച്ച​ത്. മാ​ർ​ഷി​നെ കൂ​ടാ​തെ നി​ക്കോ​ളാ​സ് പൂ​ര​ൻ 56 റ​ൺ​സും ഏ​യ്ഡ​ൻ മാ​ർ​ക്രം 36 റ​ൺ​സും നേ​ടി.