കൊല്ലത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Friday, May 23, 2025 12:38 AM IST
കൊല്ലം: ചിതറയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറക്കോട് പ്ലാവറ സ്വദേശി രാജേഷാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് രാജേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തറയിൽ രക്തവും ഉണ്ടായിരുന്നു. രക്തം ശർദ്ദിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മരണ കാരണം വ്യക്തമല്ല.
സംഭവത്തെ തുടര്‍ന്ന് ചിതറ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.