ക്രൗലിക്കും ഡക്കറ്റിനും പോപ്പിനും സെഞ്ചുറി; ഇംഗ്ലണ്ട് ശക്തമായ നിലയിൽ
Friday, May 23, 2025 3:22 AM IST
നോട്ടിംഗ്ഹാം: സിംബാബ്വെയ്ക്കെതിരായ ചതുർ ദിന ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. ആദ്യ ദിനത്തിലെ മത്സരം അവസാനിപ്പിച്ചപ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 498 റൺസ് എടുത്തിട്ടുണ്ട്. ഒല്ലി പോപ്പും ഹാരി ബ്രൂക്കുമാണ് ക്രീസിൽ.
സെഞ്ചുറി നേടിയ സാക്ക് ക്രൗലിയുടേയും ബെൻ ഡക്കറ്റിന്റെയും ഒല്ലി പോപ്പിന്റെയും മികവിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലെത്തിയത്. ക്രൗലി 124 റൺസാണ് എടുത്തത്.
ഡക്കറ്റ് 140 റൺസും ജോ റൂട്ട് 34 റൺസും എടുത്തു. ക്രീസിലുള്ള ഒല്ലി പോപ്പ് 169 റൺസും ഹാരി ബ്രൂക്ക് ഒന്പത് റൺസും എടുത്തിട്ടുണ്ട്.
സിംബാബ്വെയ്ക്ക് വേണ്ടി ബ്ലെസിംഗ് മുസാരാബനിയും സിക്കന്ദർ റാസയും വെസ്ലി മധേവെരെയും ഓരോ വിക്കറ്റ് വീതം എടുത്തു.