തി​രു​വ​ന​ന്ത​പു​രം: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഓ​ഫീ​സി​ൽ വി​ര​മി​ക്ക​ൽ ച​ട​ങ്ങി​നി​ടെ കൈയാങ്കളി. തി​രു​വ​ന​ന്ത​പു​രം കു​ട​പ്പ​ന​കു​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഓ​ഫീ​സി​ലാ​ണ് വി​ര​മി​ക്ക​ൽ ച​ട​ങ്ങി​നി​ടെ ക​യ്യാ​ങ്ക​ളി​യു​ണ്ടാ​യ​ത്.

ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്പെ​ക്ട​ർ ബി​ജു​വി​നെ ഇ​തേ ഓ​ഫീ​സി​ലെ ക്ല​ർ​ക്ക് കൃ​ഷ്ണ​കു​മാ​റാ​ണ് മ​ർ​ദ്ദി​ച്ച​ത്. ത​ല​ക്ക് പ​രി​ക്കേ​റ്റ കൃ​ഷ്ണ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വി​ര​മി​ക്ക​ൽ ച​ട​ങ്ങി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്കം ക​യ്യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഇ​രു​വ​രും ത​മ്മി​ൽ സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്.