അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ
Friday, May 23, 2025 5:30 AM IST
തിരുവനന്തപുരം: അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ പ്രധാന കണ്ണിയെ പിടികൂടി പാറശാല പോലീസ്. വിദേശത്തുനിന്ന് ചെന്നൈ എയർപോർട്ടിൽ എത്തിയപ്പോളാണ് പ്രതി പിടിയിലായത്.
കോഴിക്കോട് കോട്ടപ്പള്ളി സ്വദേശി മുഹമ്മദ് നിഹാലെന്ന 25 കാരനാണ് പിടിയിലായത്. കേരളത്തിന് അകത്തും പുറത്തും എംഡിഎംഎ ഉൾപ്പെടെയുള്ള രാസ ലഹരികൾ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ.
കഴിഞ്ഞ ഓഗസ്റ്റ് ഒന്പതിന് ബാംഗളൂരുവിൽ നിന്നും എംഡിഎംഎയുമായി പിടികൂടിയ യുവാക്കളിൽ നിന്നാണ് മുഹമ്മദ് നിഹാലിനെ കുറിച്ച് പാറശാല പോലീസിന് വിവരം ലഭിച്ചത്. പിന്നാലെ വിദേശത്തേക്ക് കടന്ന ഇയാൾക്ക് വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.