കൈക്കൂലിക്കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇഡി ഉദ്യോഗസ്ഥന് ഹൈക്കോടതിയില്‍
Friday, May 23, 2025 1:06 PM IST
കൊച്ചി: കൈക്കൂലിക്കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതിയായ ഇഡി ഉദ്യോഗസ്ഥന് ശേഖര്‍ കുമാര്‍ ഹൈക്കോടതിയില്‍. പരാതിക്കാരന് ഇഡി കേസിലെ പ്രതിയെന്നും പിടിയിലായ പ്രതികളുമായി തനിക്ക് ബന്ധമില്ലെന്നും ശേഖര്‍ കുമാര്‍ ജാമ്യഹർജിയിൽ പറഞ്ഞു.
വിജിലന്‍സ് കേസില്‍ പ്രതിയായ ശേഖര്‍ കുമാറിനെ നോട്ടീസ് നല്കി വിളിപ്പിക്കാന്‍ ഇരിക്കുന്നതിനിടയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്. പരാതിക്കാരന്റേത് ഗൂഢ ഉദ്ദേശമാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.
രക്ഷപ്പെടാന്‍ വേണ്ടിയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. താന്‍ നിരപരാധിയാണെന്നും ശേഖര്‍ ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കി.