ദേശീയപാത തകർന്ന സംഭവം: ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം
Friday, May 23, 2025 4:06 PM IST
കൊച്ചി: മലപ്പുറം കൂരിയാട് അടക്കമുള്ള സ്ഥലങ്ങളിൽ ദേശീയപാതയിലുണ്ടായ തകർച്ചയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയ പാത അഥോറിറ്റിക്ക് നിർദേശം നൽകി ഹൈക്കോടതി. ദേശീയ പാത അഥോറിറ്റിക്കാണ് നിർദേശം നൽകിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് നിർദേശം നൽകിയത്.
അടുത്ത വ്യാഴാഴ്ച ഇടക്കാല നിർദേശം സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. എങ്ങനെയാണ് വീഴ്ച ഉണ്ടായതെന്നും, എന്താണ് പരിഹാരം എന്നിവ വിശദീകരിച്ചുക്കൊണ്ടുള്ള റിപ്പോർട്ടാണ് ഹൈക്കോടതി തേടിയിരിക്കുന്നത്.