ഐപിഎൽ: ആർസിബിക്ക് ടോസ്; ഹൈദരാബാദിന് ബാറ്റിംഗ്
Friday, May 23, 2025 7:16 PM IST
ലക്നോ: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ബൗളിംഗ് തെരഞ്ഞെടുത്തു. 7.30 മുതൽ ലക്നോവിലെ ഏകനാ സ്റ്റേഡിയത്തിലാണ് മത്സരം.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പ്ലേയിംഗ് ഇലവൺ: ഫിലിപ് സാൾട്ട്, വിരാട് കോഹ്ലി, മായങ്ക് അഗർവാൾ, ജിതേഷ് ശർമ (നായകൻ/വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുനാൾ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, യഷ് ദയാൽ, ലുംഗി എൻഡിഗി, സുയാഷ് ശർമ.
സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവൺ: അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, ഹെന്റിച്ച് ക്ലാസൻ, അനികേത് വെർമ, അഭിനവ് മനോഹർ, പാറ്റ് കമ്മിൻസ് (നായകൻ), ഹർഷൽ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്, ഇഷാൻ മലിംഗ.