ജർമനിയിൽ കത്തിയാക്രമണം; 12പേർക്ക് പരിക്ക്
Saturday, May 24, 2025 12:18 AM IST
ഹാംബർഗ്: ജർമനിയിലെ ഹാംബർഗ് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കത്തിയാക്രമണം. ആക്രമി 12പേരെ ആക്രമിച്ചു. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. ഒൻപ് പേർക്ക് നിസാരപരിക്കേറ്റു.
ആക്രമിയെ പോലീസ് പിടികൂടി. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സ്റ്റേഷനിലെ 13 നും 14 നും ഇടയിലുള്ള ട്രാക്കുകൾക്കിടയിലുള്ള പ്ലാറ്റ്ഫോമിൽ വച്ചാണ് അക്രമി ആളുകളെ കത്തി ഉപയോഗിച്ച് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.