തി​രു​വ​ന​ന്ത​പു​രം: ഒ​രു ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ർ​ധ​ന. മേ​യ് മാ​സ​ത്തി​ൽ ഇ​തു​വ​രെ 273 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ​ത​തെ​ന്നും 95 പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മേ​യ് ര​ണ്ടാം ആ​ഴ്ച​യി​ൽ 69 പേ​ർ​ക്കാ​ണ് കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഒ​രു മ​ര​ണം സം​ഭ​വി​ച്ചു. രാ​ജ്യ​ത്താ​കെ 164 പേ​ർ ചി​കി​ത്സ തേ​ടി. ആ​രോ​ഗ്യ​മ​ന്ത്രാ​ല​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് കേ​ര​ള​ത്തി​ലാ​ണ് കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ത​മി​ഴ്നാ​ട്ടി​ൽ 34, മ​ഹാ​രാ​ഷ്ട്ര​യി​ൽ 44 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്കു​ക​ൾ.

കേ​ര​ള​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ​പേ​ർ കോ​ട്ട​യ​ത്താ​ണ്. കോ​ട്ട​യ​ത്ത് 82, തി​രു​വ​ന​ന്ത​പു​ര​ത്ത് 73, എ​റ​ണാ​കു​ള​ത്ത് 49, പ​ത്ത​നം​തി​ട്ട​യി​ൽ 30, തൃ​ശൂ​രി​ൽ 26 പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.