കോവിഡ് പിടിമുറുക്കുന്നു; 273 കേസുകൾ റിപ്പോർട്ട് ചെയ്തു
Saturday, May 24, 2025 6:14 AM IST
തിരുവനന്തപുരം: ഒരു ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധന. മേയ് മാസത്തിൽ ഇതുവരെ 273 കേസുകളാണ് റിപ്പോർട്ട് ചെയതതെന്നും 95 പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
മേയ് രണ്ടാം ആഴ്ചയിൽ 69 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. ഒരു മരണം സംഭവിച്ചു. രാജ്യത്താകെ 164 പേർ ചികിത്സ തേടി. ആരോഗ്യമന്ത്രാലത്തിന്റെ കണക്കനുസരിച്ച് കേരളത്തിലാണ് കൂടുതൽ കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്ടിൽ 34, മഹാരാഷ്ട്രയിൽ 44 എന്നിങ്ങനെയാണ് കണക്കുകൾ.
കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചതിൽ ഏറ്റവും കൂടുതൽപേർ കോട്ടയത്താണ്. കോട്ടയത്ത് 82, തിരുവനന്തപുരത്ത് 73, എറണാകുളത്ത് 49, പത്തനംതിട്ടയിൽ 30, തൃശൂരിൽ 26 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.