ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് പഞ്ചാബ്; ആശ്വാസ ജയം തേടി ഡൽഹി
Saturday, May 24, 2025 7:57 AM IST
ജയ്പുർ: ഐപിഎല്ലിൽ ഇന്ന് ആവേശ പോരാട്ടം. രാത്രി 7.30 നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ജയ്പുരിലെ സവായ് മാൻസിംഗ് സ്റ്റേഡിയമാണ് വേദി.
നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാമതുള്ള പഞ്ചാബ് ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. 12 മത്സരങ്ങളിൽ നിന്ന് 17 പോയിന്റാണ് പഞ്ചാബിനുള്ളത്. ഇന്ന് വിജയിച്ചാൽ ഗുജറാത്തിനെ മറികടന്ന് ഒന്നാമതെത്താം.
മോശം ഫോമിലുള്ള ഡൽഹി ആശ്വാസ ജയം തേടിയാണ് മത്സരത്തിനിറങ്ങുന്നത്. 13 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുള്ള ഡൽഹി പോയിന്റ് ടേബിളിൽ അഞ്ചാമതാണ്.