കോ​ഴി​ക്കോ​ട്: ​ചെ​റു​വാ​ടി​യി​ൽ മി​ന്ന​ൽ ചു​ഴ​ലി. ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും നി​ര​വ​ധി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. പ​ല​യി​ട​ത്തും മ​ര​ങ്ങ​ൾ വീ​ണ​ത് ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ​ക്ക് മു​ക​ളി​ലേ​ക്കാ​ണ്.

കോ​ഴി​ക്കോ​ട്ട് ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റു​മു​ണ്ടാ​യി. ന​ഗ​ര​ത്തി​ലും തീ​ര​ദേ​ശ മേ​ഖ​ല​യി​ലു​മാ​ണ് കാ​റ്റ് വീ​ശി​യ​ത്.

ഫ​റോ​ക്കി​ൽ രാ​ത്രി​യി​ലെ കാ​റ്റി​ലും മ​ഴ​യി​ലും ബ​സ് സ്റ്റോ​പ്പി​ന് മു​ക​ളി​ൽ മ​രം വീ​ണു. ബ​സ് സ്റ്റോ​പ്പ്‌ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. ഫ​യ​ർ ഫോ​ഴ്‌​സെ​ത്തി​യാ​ണ് മ​രം മു​റി​ച്ചു മാ​റ്റി​യ​ത്.