തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത​മ​ഴ​യി​ല്‍ ത​ല​സ്ഥാ​ന​ത്ത് വ്യാ​പ​ക​നാ​ശ​ന​ഷ്ടം. ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​ര​ങ്ങ​ള്‍ വീ​ണ് നി​ര​വ​ധി വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു.

ജി​ല്ല​യി​ല്‍ 12 വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും 31 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നി​ട്ടു​ണ്ട്. നെ​യ്യാ​റ്റി​ന്‍​ക​ര, കാ​ട്ടാ​ക്ക​ട മേ​ഖ​ല​യി​ല്‍ 100ല്‍ ​അ​ധി​കം ഇ​ട​ങ്ങ​ളി​ല്‍ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​രം വീ​ണ് പോ​സ്റ്റു​ക​ള്‍ ത​ക​ര്‍​ന്ന​തി​നാ​ല്‍ പ​ല​യി​ട​ത്തും വൈ​ദ്യു​തി ബ​ന്ധം ത​ട​സ​പ്പെ​ട്ടി​ട്ടു​ണ്ട്.

ന​ഗ​ര​ത്തി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. വെ​ള്ള​യ​മ്പ​ലം - ആ​ൽ​ത്ത​റ​മൂ​ട്ടി​ൽ റോ​ഡി​ന് കു​റു​കെ മ​രം ഒ​ടി​ഞ്ഞു​വീ​ണു. വെ​ള്ള​യ​മ്പ​ല​ത്ത് രാ​ജ് ഭ​വ​ന് സ​മീ​പം മ​രം ഒ​ടി​ഞ്ഞു വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.