ലാലീഗ: റയൽ ബെറ്റീസ്-വലൻസിയ മത്സരം സമനിലയിൽ
Saturday, May 24, 2025 9:02 AM IST
മാഡ്രിഡ്: ലാലീഗയിലെ റയൽ ബെറ്റീസ്-വലൻസിയ മത്സരം സമനിലയിൽ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
റയൽ ബെറ്റീസിന് വേണ്ടി ആന്റണിയാണ് ഗോൾ നേടിയത്. മത്സരത്തിന്റെ 40-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
റാഫ മിർ ആണ് വലൻസിയയ്ക്കായി ഗോൾ സ്കോർ ചെയ്തത്. 75-ാം മിനിറ്റിലാണ് താരം ഗോൾ നേടിയത്.
മത്സരം സമനിലയായതോടെ 60 പോയിന്റായ റയൽ ബെറ്റീസ് ആറാമതാണ്. 46 പോയിന്റുള്ള വലൻസിയ 12-ാം സ്ഥാനത്താണ്.