സാന്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതി; റാപ്പർ ഡബ്സി അറസ്റ്റില്‍
Saturday, May 24, 2025 10:16 AM IST
മലപ്പുറം: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പരാതിയില്‍ റാപ്പർ ഡബ്സിയും(മുഹമ്മദ് ഫാസിൽ) മൂന്ന് സുഹൃത്തുക്കളും അറസ്റ്റില്‍. മലപ്പുറം ചങ്ങരംകുളം പോലീസാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്.
ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലായിരുന്നു പോലീസ് നടപടി. കടം നൽകിയ പണം തിരികെ കിട്ടാത്തതിനെ തുടർന്ന് വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നായിരുന്നു പരാതി.