തിരുവനന്തപുരം മെഡിക്കൽ കോളജിൽ പൊട്ടിത്തെറി; ഒരാൾക്ക് പരിക്ക്
Saturday, May 24, 2025 10:26 AM IST
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ പൊട്ടിത്തെറി. മെഡിക്കൽ കൊളജിലെ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്ററാണ് പൊട്ടിത്തെറിച്ചത്.
പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്കേറ്റു. അനസ്തേഷ്യ ടെക്നീഷ്യൻ അഭിഷേകിനാണ് പരിക്കേറ്റത്. അഭിഷേകിന്റെ തലയോട്ടിക്ക് പൊട്ടലുണ്ട്.
അഭിഷേകിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിലെ ബി തിയേറ്ററിൽ ആണ് സംഭവം.