ബേപ്പൂരിലെ ലോഡ്ജിൽ ഒരാൾ വെട്ടേറ്റ് മരിച്ച നിലയിൽ
Saturday, May 24, 2025 10:31 AM IST
കോഴിക്കോട്: ബേപ്പൂരിലെ ലോഡ്ജില്‍ ഒരാളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി സോളമൻ ആണ് മരിച്ചത്.
ബേപ്പൂര്‍ ഹാര്‍ബറിന് സമീപത്തെ ത്രീസ്റ്റാര്‍ ലോഡ്ജിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വലപ്പണിക്കാരനാണ് മരിച്ച സോളമൻ. കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം.
ബേപ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഷനോജ് പ്രകാശ്, എസ്ഐ രവീന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. സംഭവത്തില്‍ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.