എട്ടുവയസുകാരിക്ക് ക്രൂരമര്‍ദനം; ബാലാവകാശ കമ്മീഷന് കേസെടുത്തു
Saturday, May 24, 2025 10:46 AM IST
കണ്ണൂർ: ചെറുപുഴയില്‍ എട്ടുവയസുകാരിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷന് കേസെടുത്തു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ
മലാങ്കടവ് സ്വദേശി മാമച്ചനെ ചെറുപുഴ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇയാൾ കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ കേസെടുക്കാൻ റൂറൽ എസ്പി നിർദേശം നൽകുകയായിരുന്നു. മാമച്ചന് കുട്ടിയുടെ തല ചുവരില്‍ ഇടിപ്പിക്കുകയും അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.
തങ്ങളുമായി അകന്നുകഴിയുന്ന അമ്മ തിരിച്ചുവരാനായി പ്രാങ്ക് വീഡിയോ എടുത്തതാണെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. എന്നാല്‍ ഈ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.മാമച്ചന്റെ 12 വയസുകാരനായ മകന് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.