കുതിരയ്ക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
Saturday, May 24, 2025 10:50 AM IST
മുംബൈ: നാഗ്പുർ ജില്ലയിലെ റൈഡിംഗ് അക്കാദമിയിലെ കുതിരയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഗിറ്റികടൻ ജില്ലിയിലെ നാഗ്പുർ ഡിസ്ട്രിക്റ്റ് ഇക്വസട്രിയൻ അസോസിയേഷനിലെ കുതിരയ്ക്ക് നേരെയാണ് യുവാവ് ലൈംഗികാതിക്രമം നടത്തിയത്.
മേയ് 17ന് ആയിരുന്നു സംഭവം. ചോട്ട്യ സുന്ദർ ഖോബ്രാഗഡെ എന്ന യുവാവാണ് അറസ്റ്റിലായത് എന്ന് പോലീസ് അറിയിച്ചു.
രാത്രി അക്കാദമിയിൽ അനധികൃതമായി കയറിയ യുവാവ് കുതിരയെ അതിക്രമിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് യുവാവിനെ കണ്ടെത്തിയത്.