അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
Saturday, May 24, 2025 12:15 PM IST
റാഞ്ചി: അപകീര്‍ത്തി കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ജാര്‍ഖണ്ഡിലെ ചൈബസ കോടതിയുടേതാണ് നടപടി. അടുത്ത മാസം 26ന് നേരിട്ട് കോടതിയില്‍ ഹാജരാകണം.
2018-ലെ കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തില്‍ അന്നത്തെ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷായ്ക്കെതിരേ നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. കൊലക്കുറ്റം ചുമത്തപ്പെട്ട ഒരാള്‍ക്കും വേണമെങ്കില്‍ ബിജെപിയുടെ ദേശീയ അധ്യക്ഷനാകാമെന്നായിരുന്നു പരാമര്‍ശം.
ഇതുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡിലെ ബിജെപി പ്രവര്‍ത്തകനാണ് കോടതിയെ സമീപിച്ചത്. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലിന്റെ അഭിഭാഷകന് കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു.