മുഖ്യമന്ത്രിക്ക് പിറന്നാളാശംസകൾ നേർന്ന് ഗവർണർ; ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ പൊന്നാട അണിയിച്ചു
Saturday, May 24, 2025 1:09 PM IST
തിരുവനന്തപുരം: ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായ വിജയന് പിറന്നാളാശംസകൾ നേർന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. രാവിലെ പത്തോടെയാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ ക്ലിഫ് ഹൗസിലെത്തിയത്.
ആശംസ നേർന്ന ഗവർണർ, മുഖ്യമന്ത്രിയെ പൊന്നാടയും അണിയിച്ചു. പതിനഞ്ച് മിനുട്ടോളം ക്ലിഫ് ഹൗസിൽ ചെലവഴിച്ച ശേഷമാണ് രാജേന്ദ്ര ആർലേക്കർ മടങ്ങിയത്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ മുഖ്യമന്ത്രിക്ക് 80 -ാം പിറന്നാൾ ദിനത്തിൽ ആശംശകൾ അറിയിച്ചിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് മോദി പിണറായിക്ക് ജന്മദിനാശാംസകൾ നേർന്നത്.
"കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ'- എന്നാണ് മോദി എക്സിൽ കുറിച്ചത്.