കൊടുങ്ങല്ലൂരില്‍ വഞ്ചി മറിഞ്ഞുണ്ടായ അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി
Saturday, May 24, 2025 1:25 PM IST
തൃശൂര്‍: കൊടുങ്ങല്ലൂരിലെ കാഞ്ഞിരപ്പുഴയില്‍ മണല്‍ വാരുന്നതിനിടെ വഞ്ചി മറഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. പാലയ്ക്കപറന്പില് സന്തോഷ് ആണ് മരിച്ചത്.
കാണാതായ ഓട്ടറാട്ട് പ്രദീപിനായുള്ള തെരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ കോട്ടപ്പുറം കോട്ടയിൽപുഴയിൽ മണൽ വാരുന്നതിനിടെയായിരുന്നു അപകടം.
നാല് പേര് സഞ്ചരിച്ച വഞ്ചി ശക്തമായ കാറ്റിലും മഴയിലും മറിയുകയായിരുന്നു. രണ്ട് പേരെയാണ് കാണാതായത്. വഞ്ചിയിലുണ്ടായിരുന്ന മറ്റ് രണ്ട് പേര് നീന്തി രക്ഷപ്പെട്ടിരുന്നു.