എട്ടുവയസുകാരിയെ തല്ലിച്ചതച്ച സംഭവം; പിതാവ് അറസ്റ്റിൽ
Saturday, May 24, 2025 6:20 PM IST
കണ്ണൂര്‍: ചെറുപുഴയിൽ എട്ടു വയസുകാരിയെ ക്രൂരമായി മർദിച്ച കേസിൽ പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചെറുപുഴ പോലീസാണ് പ്രതിയായ ജോസിനെ (മാമച്ചൻ) അറസ്റ്റ് ചെയ്തത്.
ഇയാളെ വിശദമായി ചോദ്യം ചെയ്തശേഷം ഇന്നുതന്നെ പയ്യന്നൂര്‍ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. മകളെ അതിക്രൂരമായി ഇയാൾ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
എട്ടും പന്ത്രണ്ടും വയസുള്ള രണ്ട് കുട്ടികളാണ് വീട്ടിലുള്ളത്. പന്ത്രണ്ടുവയസുകാരനായ സഹോദരനാണ് പെൺകുട്ടിയെ പിതാവ് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്.
രണ്ടു മക്കളുടെയും ഇവരുടെ അമ്മയുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. കുട്ടികളെ ഏറ്റെടുക്കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു.