ചങ്ങാടം ഒലിച്ചുപോയി; പുഞ്ചക്കൊല്ലിയില്‍ ആദിവാസി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു
Saturday, May 24, 2025 7:00 PM IST
മലപ്പുറം: കനത്ത മഴയിൽ ചങ്ങാടം ഒലിച്ചുപോയതോടെ പുഞ്ചക്കൊല്ലിയിലെ ആദിവാസി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി അതിശക്തമായി ഇവിടെ മഴ പെയ്യുകയാണ്.
ശനിയാഴ്ച പുലര്‍ച്ചെയാണ് മുളകൊണ്ട് നിര്‍മിച്ച ചങ്ങാടം ഒലിച്ചുപോയത്. ഇതോടെ പുഴ കടക്കാനാവാതെ കുടുങ്ങിക്കിടക്കുകയാണ് 34 കുടുംബങ്ങള്‍. പുഴകടക്കാന്‍ ചങ്ങാടമായിരുന്നു ഇവരുടെ ഏക ആശ്രയം.
ഒറ്റപ്പെട്ടു കിടക്കുന്ന ഈ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉടൻ എത്തിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.