ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിച്ചിൽ; തൊഴിലാളിക്ക് ദാരുണാന്ത്യം
Saturday, May 24, 2025 7:31 PM IST
കണ്ണൂര്‍: ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. കണ്ണൂര്‍ ചാലക്കുന്നിൽ ശനിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ ജാർഖണ്ഡ് സ്വദേശി ബിയാസ് ആണ് മരിച്ചത്.
കോൺക്രീറ്റ് മതിൽ നിർമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്ണിടിഞ്ഞപ്പോൾ മറിഞ്ഞുവീണ ബിയാസിന്റെ തലയിലൂടെ കമ്പി തുളച്ചുകയറുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വിട്ടു നൽകും.