ജ​യ്പൂ​ര്‍: ഐ​പി​എ​ല്ലി​ല്‍ ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ പ​ഞ്ചാ​ബ് കിം​ഗ്‌​സ് ആ​ദ്യം ബാ​റ്റ് ചെ​യ്യും. ടോ​സ് നേ​ടി​യ ഡ​ല്‍​ഹി ക്യാ​പ്റ്റ​ന്‍ ഫാ​ഫ് ഡു ​പ്ലെ​സി​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ജ​യ്പൂ​ര്‍ സ​വാ​യ് മ​ന്‍​സിം​ഗ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. അ​ക്‌​സ​ര്‍ പ​ട്ടേ​ലി​ന് പ​ക​രം ഡു​പ്ലെ​സി​യാ​ണ് ഇ​ന്ന് ഡ​ല്‍​ഹി​യെ ന​യി​ക്കു​ന്ന​ത്. കെ.​എ​ല്‍. രാ​ഹു​ല്‍ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ല. പ​ഞ്ചാ​ബും ര​ണ്ട് മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്.

ജോ​ഷ് ഇ​ന്‍​ഗ്ലി​സ്, മാ​ര്‍​ക​സ് സ്‌​റ്റോ​യി​നി​സ് എ​ന്നി​വ​ര്‍ ടീ​മി​ല്‍ തി​രി​ച്ചെ​ത്തി. പ്ലേ ​ഓ​ഫി​ല്‍ എ​ത്താ​തെ പു​റ​ത്താ​യ ഡ​ല്‍​ഹി ആ​ശ്വാ​സ വി​ജ​യ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സീ​സ​ണി​ല്‍ ഡ​ല്‍​ഹി​യു​ടെ അ​വ​സാ​ന മ​ത്സ​ര​മാ​ണി​ത്. നേ​ര​ത്തെ പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ച പ​ഞ്ചാ​ബി​ന്‍റെ ല​ക്ഷ്യം പോ​യി​ന്‍റ് പ​ട്ടി​ക​യി​ലെ ഒ​ന്നാം സ്ഥാ​ന​മാ​ണ്.

ടീം ​ഡ​ല്‍​ഹി : ഫാ​ഫ് ഡു ​പ്ലെ​സി​സ് (ക്യാ​പ്റ്റ​ന്‍), സെ​ദി​ഖു​ള്ള അ​ട​ല്‍, ക​രു​ൺ നാ​യ​ര്‍, സ​മീ​ര്‍ റി​സ്വി, ട്രി​സ്റ്റ​ന്‍ സ്റ്റ​ബ്സ് (വി​ക്ക​റ്റ് കീ​പ്പ​ര്‍), അ​ശു​തോ​ഷ് ശ​ര്‍​മ, വി​പ്ര​ജ് നി​ഗം, കു​ല്‍​ദീ​പ് യാ​ദ​വ്, മോ​ഹി​ത് ശ​ര്‍​മ, മു​സ്താ​ഫി​സു​ര്‍ റ​ഹ്മാ​ന്‍, മു​കേ​ഷ് കു​മാ​ര്‍.

പ​ഞ്ചാ​ബ്: പ്ര​ഭ്സി​മ്രാ​ന്‍ സിം​ഗ്, പ്രി​യാ​ന്‍​ഷ് ആ​ര്യ, ജോ​ഷ് ഇം​ഗ്ലി​സ് (വി​ക്ക​റ്റ് കീ​പ്പ​ര്‍), ശ്രേ​യ​സ് അ​യ്യ​ര്‍ (ക്യാ​പ്റ്റ​ന്‍), നെ​ഹാ​ല്‍ വ​ധേ​ര, ശ​ശാ​ങ്ക് സിം​ഗ്, മാ​ര്‍​ക്ക​സ് സ്റ്റോ​യി​നി​സ്, മാ​ര്‍​ക്കോ ജാ​ന്‍​സെ​ന്‍, അ​സ്മ​ത്തു​ള്ള ഒ​മ​ര്‍​സാ​യി, ഹ​ര്‍​പ്രീ​ത് ബ്രാ​ര്‍, അ​ര്‍​ഷ്ദീ​പ് സിം​ഗ്