ട്രാക്കില്‍ തെങ്ങ് വീണു; ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു
Saturday, May 24, 2025 8:20 PM IST
കോഴിക്കോട്: ട്രാക്കില്‍ തെങ്ങ് വീണതിനെ തുടർന്ന് ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു. ശനിയാഴ്ച കണ്ണൂര്‍ മടപ്പള്ളിയിലായിരുന്നു സംഭവം. ഇതോടെ കണ്ണൂര്‍ ഭാഗത്തേക്കുള്ള സര്‍വീസുകൾ തടസപ്പെട്ടു.
സമ്പര്‍ക് ക്രാന്തി എക്സ്പ്രസ് വടകരയിലും പരശുറാം എക്സ്പ്രസ് തിക്കോടിയിലും കണ്ണൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ് കൊയിലാണ്ടിയിലും മംഗള എലത്തൂര്‍ സ്റ്റേഷനിലും പിടിച്ചിട്ടു.
ട്രാക്കില്‍ വീണ തെങ്ങ് മുറിച്ചുമാറ്റിയ ശേഷമാണ് സര്‍വീസുകള്‍ പുനരാരംഭിച്ചതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.