ഒരു വർഗീയതയെയും സിപിഎം കൂട്ടുപിടിച്ചിട്ടില്ലെന്ന് പിണറായി വിജയൻ
Wednesday, June 18, 2025 7:06 PM IST
തിരുവനന്തപുരം: ഒരു വർഗീയതയെയും സിപിഎം കൂട്ടുപിടിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങൾക്ക് ആർഎസ്എസുമായി യോജിക്കാവുന്ന ഒരു മേഖലയുമില്ല. വർഗീയതയോട് എന്നും സ്വീകരിച്ചിട്ടുള്ളത് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആർഎസ്എസ് പരാമർശം എം.വി. ഗോവിന്ദൻ വിശദീകരിച്ചതാണ്. 215 സഖാക്കളെ കൊലപ്പെടുത്തിയ പ്രസ്ഥാനമാണ് ആർഎസ്എസ്. ആർഎസ്എസിനെ ഒരുകാലത്തും സിപിഎം പ്രീണിപ്പിച്ചിട്ടില്ല. ആർഎസ്എസ് ചിത്രത്തിന് മുന്നിൽ സിപിഎമ്മുകാർ വണങ്ങി നിന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസ് ശാഖയ്ക്ക് കാവൽനിന്നുവെന്ന് പറഞ്ഞത് മുൻ കെപിസിസി അധ്യക്ഷനാണ്. ആർഎസ്എസ് ചിത്രങ്ങൾക്ക് മുന്നിൽ ചിലർ താണുവണങ്ങുന്നത് കേരളം കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പരിഹസിച്ചു.