ചെ​ന്നൈ: ട്രെ​യി​നു​ക​ളി​ലെ റി​സ​ർ​വേ​ഷ​ൻ ചാ​ർ​ട്ട് ഇ​നി എ​ട്ട് മ​ണി​ക്കൂ​ർ മു​ൻ​പ് പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​പ്പോ​ൾ യാ​ത്ര തു​ട​ങ്ങു​ന്ന​തി​ന് നാ​ല് മ​ണി​ക്കൂ​ർ മു​ൻ​പാ​ണ് റി​സ​ർ​വേ​ഷ​ൻ ചാ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​ത്. ടി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് യാ​ത്ര​ക്കാ​ർ​ക്കു​ള്ള അ​നി​ശ്ചി​ത​ത്വം നീ​ക്കു​ന്ന​തി​നാ​യാ​ണ് പു​തി​യ ന​ട​പ​ടി​യെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു.

ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മു​ൻ​പ് പു​റ​പ്പെ​ടേ​ണ്ട ട്രെ​യി​നു​ക​ളി​ലെ ചാ​ർ​ട്ട് ത​ലേ​ദി​വ​സം രാ​ത്രി ഒ​ൻ​പ​തി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. പു​തി​യ മാ​റ്റ​ങ്ങ​ള്‍ ഘ​ട്ടം ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കാ​നാ​ണ് റെ​യി​ൽ​വേ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ത​ൽ​ക്കാ​ൽ ടി​ക്ക​റ്റു​ക​ൾ​ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത് ജൂ​ലൈ ഒ​ന്ന് മു​ത​ൽ ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു. ആ​ധാ​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഒ​ടി​പി സ്ഥി​രീ​ക​ര​ണം ജൂ​ലൈ അ​വ​സാ​നം മു​ത​ൽ നി​ർ​ബ​ന്ധ​മാ​ക്കും.