ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് ശ്രീ​ല​ങ്ക. രാ​മേ​ശ്വ​ര​ത്ത് നി​ന്നു​ള്ള എ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടും പി​ടി​ച്ചെ​ടു​ത്തു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷി​ത​മാ​യ തി​രി​ച്ചു​വ​ര​വ് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും അ​വ​രു​ടെ ബോ​ട്ടി​നെ​യും സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന് എ​ഴു​തി​യ ക​ത്തി​ൽ സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.