കു​ന്നം​കു​ളം: ന​ഗ​ര​ത്തി​ൽ ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കാ​ർ യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. തൃ​ത്താ​ല ക​പ്പ പാ​റ​ക്കു​ളം സ്വ​ദേ​ശി ആ​ന്തൂ​ര് വ​ള​പ്പി​ൽ വീ​ട്ടി​ൽ ന​സ​റു​ദ്ദീ​ൻ (32) നെ​യാ​ണ് കു​ന്നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

കു​ന്നം​കു​ളം സ്റ്റേ​ഷ​നി​ലെ സി​പി​ഒ മ​ഹേ​ഷി​നെ​യാ​ണ് കാ​റി​ലെ​ത്തി​യ യു​വാ​വ് ആ​ക്ര​മി​ച്ച​ത്. ഞാ​യ​റാഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. കു​ന്നം​കു​ളം-​പ​ട്ടാ​മ്പി റോ​ഡി​ൽ നി​ന്ന്‌ ഗു​രു​വാ​യൂ​ർ റോ​ഡി​ലേ​ക്ക് വ​ൺ​വേ തെ​റ്റി​ച്ചെ​ത്തി​യ കാ​റ് ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ഹേ​ഷ് ത​ട​യു​ക​യാ​യി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ കാ​ർ ന​സ​റു​ദ്ദീ​ൻ പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ന​സ​റു​ദ്ദീ​ൻ പോ​ലീ​സു​കാ​ര​നെ അ​സ​ഭ്യം വി​ളി​ച്ച്‌ അ​ടി​ക്കു​ക​യും റോ​ഡി​ൽ ത​ള്ളി​യി​ടു​ക​യു​മാ​യി​രു​ന്നു. മ​ർ​ദ​ന​മേ​റ്റ മ​ഹേ​ഷ്‌ സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി ന​സ​റു​ദ്ദീ​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ സി​പി​ഒ മ​ഹേ​ഷ് കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.