റോഡിലെ കുഴിൽവീണ് സ്കൂട്ടർ യാത്രക്കാരായ ദന്പതികൾക്ക് പരിക്ക്
Sunday, June 29, 2025 11:38 PM IST
തൃശൂർ: റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാര്‍ക്ക് പരിക്ക്. തൃശൂർ കോവിലകത്തും പാടം റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികരായ കോലഴി സ്വദേശികളായ തോമസ് ഭാര്യ ബീന എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോമസിന്റെ ഏഴ് വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. ബീനയുടെ തലയിൽ രക്തസ്രാവമുണ്ട്. മുഖത്തെ എല്ലിനും പൊട്ടലുണ്ട്.