ഫിഫ ക്ലബ് ലോകകപ്പ്: പിഎസ്ജി ക്വാർട്ടറിൽ
Monday, June 30, 2025 2:35 AM IST
അറ്റ്ലാന്റ: 2025 ഫിഫ ക്ലബ് ലോകകപ്പിന്റെ ക്വാർട്ടറിൽ കടന്ന് പിഎസ്ജി. ഞായറാഴ്ച നടന്ന പ്രീക്വാർട്ടറിൽ ഇന്റർമയാമിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് പിഎസ്ജി ക്വാർട്ടറിലെത്തിയത്.
ലയണൽ മെസിയും ലൂയി സുവാരസും സെർജിയോ ബുസ്കറ്റ്സും ജോർഡി ആൽബയും അടക്കമുള്ള സൂപ്പർ താരങ്ങളിറങ്ങിയിട്ടും ഇന്റർമയാമിക്ക് പിഎസ്ജിക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. പിഎസ്ജിക്ക് വേണ്ടി ജാവോ നെവസ് രണ്ട് ഗോളുകളും അഷ്റഫ് ഹക്കീമി ഒരു ഗോളും നേടി.
ഇന്റർമയാമി താരം തോമസ് അവിലസിന്റെ ഓൺ ഗോളും പിഎസ്ജിയുടെ ഗോൾപട്ടികയിലുണ്ട്. ശനിയാഴ്ചയാണ് പിഎസ്ജിയുടെ ക്വാർട്ടർ പോരാട്ടം.