റാഗിംഗ് വിരുദ്ധ ചട്ടലംഘനം; കേരളത്തിലെ അഞ്ചു സ്ഥാപനങ്ങൾക്ക് നോട്ടീസ്
Monday, June 30, 2025 4:34 AM IST
ന്യൂഡൽഹി: റാഗിംഗ് തടയുന്നത് സംബന്ധിച്ച ചട്ടങ്ങൾ പാലിക്കാത്തതിന് കേരളത്തിലെ ഉൾപ്പടെ 89 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യുജിസി കാരണംകാണിക്കൽ നോട്ടീസയച്ചു. പാലക്കാട് ഐഐടിയും കലാമണ്ഡലവുമുൾപ്പെടെ കേരളത്തിലെ അഞ്ച് സ്ഥാപനങ്ങളും നോട്ടീസ് ലഭിച്ചവയിലുണ്ട്.
തിരുവനന്തപുരത്തെ എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാല, മലപ്പുറത്തെ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല, കൊല്ലത്തെ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല എന്നിവയാണ് നോട്ടീസ് ലഭിച്ച കേരളത്തിലെ മറ്റുസ്ഥാപനങ്ങൾ.
മുപ്പതുദിവസത്തിനകം ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ സ്ഥാപനങ്ങളുടെ അംഗീകാരവും ഫണ്ടും പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുണ്ടാകുമെന്ന് യുജിസി അയച്ച കത്തിൽ പറയുന്നു.