തി​രു​വ​ന​ന്ത​പു​രം: പേ​വി​ഷ​ബാ​ധ​യ്ക്കെ​തി​രെ ആ​രോ​ഗ്യ വ​കു​പ്പ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ന്ന് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലും പേ​വി​ഷ​ബാ​ധ​യ്ക്കെ​തി​രേ സ്‌​കൂ​ൾ കു​ട്ടി​ക​ൾ​ക്ക് അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നാ​യി അ​സം​ബ്ലി സ​മ​യ​ത്ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കും. ഇ​തി​നാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്ര​ത്യേ​ക നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​പ്പി​ച്ചി​ട്ടു​ണ്ട്.

സ്‌​കൂ​ളു​ക​ളി​ലെ അ​സം​ബ്ലി​ക​ളി​ൽ പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ, ന​ഗ​ര ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ഡോ​ക്ട​ർ​മാ​രോ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ പ​ങ്കെ​ടു​ക്കും.

ജി​ല്ല​ക​ളി​ൽ ഒ​രു പ്ര​ധാ​ന സ്‌​കൂ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജി​ല്ലാ​ത​ല പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ക്കും.