കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ബ​സും പി​ക്ക​പ്പ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യ്ക്ക് കോ​ഴി​ക്കോ​ട് കാ​ക്കൂ​രി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

ബാ​ലു​ശേ​രി​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സും മ​രം​ക​യ​റ്റി​യ വ​ന്ന ലോ​റി​യും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​തു​വ​ശ​ത്തേ​ക്ക് തി​രി​ക്കാ​ന്‍ ശ്ര​മി​ച്ച ലോ​റി​യി​ലേ​ക്ക് ബ​സ് വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ ഗ്രാ​നൈ​റ്റ് ക​ട​യു​ടെ മ​തി​ല്‍ ഇ​ടി​ച്ചു ത​ക​ര്‍​ത്താ​ണ് ബ​സ് നി​ന്ന​ത്.

പ​രി​ക്കേ​റ്റ​വ​രെ ബാ​ലു​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ‌​ടി​ക​ൾ സ്വീ​ക​രി​ച്ചു.