ശ്രീ​ന​ഗ​ർ: നി​യ​ന്ത്ര​ണ​രേ​ഖ വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച പാ​ക് പൗ​ര​ൻ പി​ടി​യി​ൽ. ജെ​യ്‌​ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​വാ​ദി​ക​ളെ കാ​ഷ്മീ​രി​ലേ​ക്ക് ക​ട​ക്കാ​ന്‍ സ​ഹാ​യി​ച്ച ആ​രി​ഫ് (20) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഭീ​ക​ര​വാ​ദി​ക​ളു​ടെ നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ന്ന് സൈ​ന്യം പ​റ​ഞ്ഞു. നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട നാ​ലു യു​വാ​ക്ക​ൾ​ക്കു നേ​രെ സൈ​ന്യം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ ഭീ​ക​ര​ർ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ടെ​ന്നും സൈ​നി​ക വ​ക്താ​വ് പ​റ​ഞ്ഞു. ആ​രി​ഫി​ൽ നി​ന്ന് 20,000 പാ​ക്കി​സ്ഥാ​ൻ രൂ​പ​യും മൊ​ബൈ​ല്‍​ഫോ​ണും പി​ടി​ച്ചെ​ടു​ത്തു.

ഇ​യാ​ള്‍​ക്ക് പ്ര​ദേ​ശ​ത്ത​ക്കു​റി​ച്ച് കൃ​ത്യ​മാ​യ ധാ​ര​ണ​യു​ള്ള​യാ​ളാ​ണെ​ന്നും നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് സ​മീ​പം പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ലാ​ണ് ഇ​യാ​ൾ താ​മ​സി​ക്കു​ന്ന​തെ​ന്നും സൈ​ന്യ​വ​ക്താ​വ് പ​റ​ഞ്ഞു.

ഭീ​ക​ര​വാ​ദി​ക​ള്‍​ക്കും പാ​ക്‌ സൈ​ന്യ​ത്തി​നും വേ​ണ്ടി നി​യ​ന്ത്ര​ണ​രേ​ഖ വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റു​ന്ന​വ​രെ സ​ഹാ​യി​ക്കാ​റു​ണ്ടെ​ന്ന് ആ​രി​ഫ് ചോ​ദ്യം ചെ​യ്യ​ലി​ല്‍ വെ​ളി​പ്പെ​ടു​ത്തി.