മൃഗക്കടത്ത്; ബാങ്കോക്കിൽ നിന്നെത്തിയ രണ്ടുപേർ പിടിയിൽ
Monday, June 30, 2025 6:41 PM IST
കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി മൃഗങ്ങളെക്കടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. ബാങ്കോക്കിൽ നിന്നെത്തിയവരാണ് കസ്റ്റംസിന്റെ പിടിയിലായത്.
രണ്ട് പോക്കറ്റ് മങ്കികളെയും മക്കാവും തത്തയെയുമാണ് ലഗേജിൽ ഒളിപ്പിച്ചുകടത്തിയത്. പോക്കറ്റ് മങ്കി എന്നറിയപ്പെടുന്ന മാർമോസറ്റ് കുരങ്ങുകൾക്ക് മൂന്നുലക്ഷത്തിൽപ്പരം രൂപ വിലവരും.
മൃഗങ്ങളെ വനംവകുപ്പിന് കൈമാറിയെന്നും പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും കസ്റ്റംസ് അറിയിച്ചു.