മണ്ണാർക്കാട്ട് പത്താം ക്ലാസുകാർ എട്ടാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചു
Friday, July 4, 2025 10:12 PM IST
പാലക്കാട്: മണ്ണാർക്കാട്ട് പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചു. മണ്ണാർക്കാട് കാരാകുറിശി സർക്കാർ ഹൈസ്കൂളിലാണ് സംഭവം.
മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ എട്ടാംക്ലാസുകാരൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ശരീരമാസകലം പരിക്കേറ്റ കുട്ടിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പരിക്ക് സാരമുള്ളതായതിനാൽ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയുടെ പിതാവിന്റെ പരാതി പരിശോധിച്ച പോലീസ്, ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് കൈമാറി.