മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു
Friday, July 4, 2025 11:01 PM IST
മലപ്പുറം: മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ഉച്ചക്കുളം ഉന്നതിയിലെ അരുണിനാണ് പരിക്കേറ്റത്.
ബൈക്കിൽ പോകുന്നതിനിടെയാണ് ആന ആക്രമിച്ചത്. യുവാവിനെ നിലന്പുർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.