ഉത്സവത്തിനിടെ സംഘർഷം; ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് ഗുരുതര പരിക്ക്
Saturday, July 5, 2025 3:27 AM IST
കൊല്ലം: ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിയേറ്റു. കൊല്ലം അമൃതുകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലുണ്ടായ സംഭവത്തിൽ പരിക്കേറ്റ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പ്രകാശ് ആശുപത്രിയിൽ ചികിത്സതേടി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പോളയത്തോട് സ്വദേശി ജിജി എന്നയാളും ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പ്രകാശും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ രാത്രി ജിജിയുടെ നേതൃത്വലുള്ള സംഘം ക്ഷേത്ര പരിസരത്തെത്തി ആക്രമണം നടത്തുകയായിരുന്നു.
ഇവർ പ്രകാശിന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. ജിജിയും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.