സഹപാഠികളുടെ മർദനമേറ്റ് വിദ്യാർഥി മരിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ
Saturday, July 5, 2025 4:57 AM IST
ഈറോഡ്: സഹപാഠികളുടെ മർദനമേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥിനിയുമായി സംസാരിച്ചതിന്റെ പേരിലുണ്ടായ സംഘർഷത്തിൽ കുമൽകുട്ട സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥി ആദിത്യൻ (17) ആണ് കൊല്ലപ്പെട്ടത്.
സ്കൂളിനു സമീപത്തെ പറമ്പിൽ അവശനായി കിടന്ന ആദിത്യനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിയെ സഹപാഠികൾ മർദിക്കുന്ന സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചത്.
സംഭവത്തിൽ പത്തുപേർ പ്രതികളാണെന്നും മറ്റുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.