ആലപ്പുഴയിൽ ബൈക്ക് അപകടം; വിദ്യാർഥി മരിച്ചു
Saturday, July 5, 2025 9:17 AM IST
ആലപ്പുഴ: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർഥി മരിച്ചു. എടത്വ സെന്റ് അലോഷ്യസ് കോളജിലെ ബിരുദ വിദ്യാർഥി ലിജുമോൻ(18) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പട്ടത്താനം സ്വദേശി മെറിക് അതീവ ഗുരുതരാവസ്ഥയിലാണ്.
വെള്ളിയാഴ്ച രാത്രി 12ഓടെയായിരുന്നു അപകടം. തലവടി വെള്ളക്കിണറിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.